സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർദ്ധിച്ചത്. ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,635 രൂപയിലും പവന് 37,080 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി 24 ഉച്ചക്ക് ശേഷം.രേഖപ്പെടുത്തിയ പവന് 37,800 രൂപയാണ്. ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി ഒന്നിനും, രണ്ടിനും രേഖപ്പെടുത്തിയ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമാണ്..രാജ്യാന്തര വിപണിയിൽ ശക്തമായി തുടരുന്ന ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ യൂറോപ്യൻ.യൂണിയൻ ഉക്രെയ്നിന് ആയുധങ്ങൾ നൽകുന്നതും, റഷ്യ ആണവായുധങ്ങൾ തയാറാക്കിവെക്കുന്നതും സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. 1910 ഡോളറിന് മുകളി നിൽക്കുന്ന രാജ്യാന്തര സ്വർണ വില 1880 ഡോളറിൽ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു….
