ചന്തവിള.
ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗുണ്ടാത്തലവൻ ചികിത്സയിലിരിക്കെ മരിച്ചു.
ദിവസങ്ങൾക്കു മുന്പ് ചന്തവിളയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ തിരുവനന്തപുരം ശ്രീകാര്യം പോങ്ങുംമൂട് ബാപ്പുജി നഗർ രോഹിണിയിൽ മെന്റൽ ദീപു എന്ന് വിളിക്കുന്ന ദീപു (39) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി സുഹൃത്തുക്കൾ ചേർന്നു ചന്തവിളയിലെ കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെ സംഘർഷമുണ്ടാവുകയും ദീപുവിന്റെ തലയ്ക്കു ബിയർ കുപ്പികൊണ്ടും കല്ലു കൊണ്ടും അടി ഏൽക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദീപുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാലിസ്റ്റിൽ ഉള്ള ആളുമാണ് ദീപുവെന്നു പോലീസ് പറഞ്ഞു.
