തിരുവനന്തപുരം : ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേർന്ന് സ്വീകരിച്ചു. സഭയിലേക്ക് കടന്ന ഗവർണർക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികൾ പ്രതിപക്ഷ നിരയിൽ നിന്ന് മുഴങ്ങി. ഇതിൽ ക്ഷുഭിതനായ ഗവർണർ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറയുകയുണ്ടായി. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ച് ഇറങ്ങിപോയി
