കേരളത്തിന് എതിരെ പരാമര്‍ശവുമായി രംഗത്ത് എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. യുപി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് പിണറായി വിജയന് മറുപടിയായി ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കാനാവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു ഭിന്നതയില്ലാത്ത ഒരു സമൂഹമായി മാറും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്’. എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആയിരുന്നു കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ് രംഗത്ത് എത്തിയത്.
