ചിറയിൻകീഴ് : കെ റയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുമുറാക്കൽ പള്ളിമുക്ക് മുതൽ പുളിമൂട് ജംഗ്ഷൻ വരെയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻറ് ഷിഹാബുദ്ദീൻ മന്നാനി മണ്ഡലം പ്രസിഡൻറ് നിസാം മുടപുരം, സെക്രട്ടറി അഡ്വ ഷിബു, നവാസ്, ഷെഫീഖ്, തുടങ്ങിയവർ നേതൃത്വം നൽകി
