തിരുവനന്തപുരം.വെമ്പായം കന്യാകുളങ്ങര ചിറ മുക്ക് കുളക്കോട് മുനീറയുടെ മകൻ ലാലിൻ മുഹമ്മദ് (5) ആണ് മരിച്ചത്. കുളത്തിൻകര പെരുമ്പിലാംകോട് കുളക്കോട് അംഗണ വാടിയ്ക്ക് സമീപമാണ് അപകടം നടന്നത്. ഇന്നലെവൈകിട്ട് മുനീറ പാൽ വാങ്ങുന്നതിനായി കുട്ടിയെ 500 മീറ്റർ അകലെയുള്ള ഒര് വീട്ടിലേക്ക് വിട്ടിരുന്നു..ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ മൂത്ത മകൻ ലല്ലു അന്വേഷിച്ചു പോകുകയും ഈ സമയം റോഡിന് സമീപത്തെ കുളത്തിൻ്റെ കരയിൽ വാഴയുടെ ചുവട്ടിൽ പാൽ ഇരിക്കുന്നത് കണ്ട് ലല്ലൂ കുളത്തിലേക്ക് നോക്കിയപ്പോൾ ലാലിൻ കുളത്തിൽ കിടക്കുന്നത് കാണുകയായിരുന്നു. ലല്ലൂ ഉടൻ അമ്മയെ വിളിക്കുകയുനാട്ടുകാരെയും അറീ യിച്ചു . അമ്മ മുനീറയും സമീപവാസികളും ചേർന്ന് കുളത്തിൽ നിന്ന് കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയി. കൃഷി ആവശ്യത്തിനായി കുഴിച്ച കുളത്തിലാണ് കുട്ടിയെ കണ്ടത്. എന്നും പാല് വാങ്ങി റോഡിൽ കൂടി പോയ്കൊണ്ടിരുന്ന കുട്ടി റോഡിൻ്റെ സമീപത്തെ കുളത്തിൻ്റെ സമീപത്തേക്ക് പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് തൊഴിലുറപ്പ് പദ്ധതിയിൽ കുളം വൃത്തിയാക്കിയിരുന്നു. ഈ കുളത്തിലാണ് ലാലിന് വീണത്. കുളത്തിനു സമീപത്ത് കൂടിയും വീട്ടിലേക്ക് പോകാം എന്നതിനാൽ കുട്ടി കുളത്തിലേക്ക് എത്തി നോക്കിയപ്പോൾ കാൽ വഴുതി വീണ താകാം എന്ന് നാട്ടുകാർ സംശയിക്കുന്നു. കുട്ടിയെ കാറിൽ നാട്ടുകാർ സംഭവ സ്ഥലത്ത് നിന്ന് കൊണ്ട് പോകുന്നതിനിടയിൽ 108 ആംബുലൻസ് എത്തുകയും കുട്ടിയെ ആംബുലൻസിൽ കയറ്റുകയും കന്യാകുളങ്ങര ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്മാറ്റി. ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ അമ്മയെ കന്യാകുളങ്ങര ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് നടക്കും.
