കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനായി പ്രെംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണ് നിയമനം.
ഇതുവരെ ബീന പോള്‍ വഹിച്ച സ്ഥാനത്തേക്കാണ് പ്രേം കുമാറിനെ നിയമിച്ചത്.
അടുത്തിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.നൂറിലധികം സിനിമകളില്‍ അഭിനയിച്ച പ്രേം കുമാര്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
