

കണിയാപുരം: എസ്.കെ.എസ്.എസ്.എഫ് നിബ്റാസ് വാഫി യൂണിറ്റും പള്ളിനട യൂണിറ്റും സംയുക്തമായി എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം ആചരിച്ചു. രാവിലെ ഏഴിന് നടന്ന ചടങ്ങിൽ മുഹമ്മദ് ബാഖവി ഉസ്താദ് പാതക ഉയർത്തി. തുടർന്ന് നടന്ന ഖബർ സിയാറത്തിന് അബ്ദുൽ കരീം ഉസ്താദ് നേതൃത്വം നൽകി. അൽ അമീൻ വിഴിഞ്ഞം സന്ദേശം നൽകി.തുടർന്ന് എസ്.കെ.എസ്.എസ്.എഫ് മെമ്പർഷിപ്പ് കാർഡും നൽകി.
എസ്.കെ.എസ്.എസ്.എഫ് പള്ളിനട യൂണിറ്റ് പ്രസിഡന്റ് സമീർ, യൂണിറ്റ് സെക്രട്ടറി സഹൽ,അസ് ലം വാഫി, നിയാസ് ഗസ്സാലി,എസ്.കെ.എസ്.എസ്.എഫ് നിബ്റാസ് ക്യാമ്പസ് യൂണിറ്റ് പ്രസിഡന്റ് ഫവാസ്, മിൻഹാജ്,സൂധീർ, നിബ്റാസുൽ ഇസ്ലാം വാഫി കോളേജ്,മദ്റസ വിദ്യാർത്ഥികളും പങ്കെടുത്തു.
