2022 ലെ പത്താം തലം പ്രാഥമിക
പൊതു പരീക്ഷയ്ക്ക് സ്ഥിരീകരണം
രേഖപ്പെടുത്തുമ്പോൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം തന്നെ ചോദ്യപേപ്പർ മാധ്യമം
തെരഞ്ഞെടുക്കേണ്ടതാണ്. സ്ഥിരീകരണം രേഖപ്പെടുത്തിയ സമയത്ത് ചോദ്യപേപ്പർ മാധ്യമം
രേഖപ്പെടുത്തുന്നതിൽ പിശകുപറ്റിയ ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡി, മൊബൈൽ നമ്പർ, കാറ്റഗറി നമ്പർ, ആവശ്യമായ ചോദ്യപേപ്പർ മാധ്യമം എന്നിവ വ്യക്തമായി രേഖപ്പെടുത്തി കേരള പബ്ലിക് സർവീസ് കമ്മിഷൻ ജോയിന്റ് പരീക്ഷാ കൺട്രോളർക്കോ (jointce.psc@kerala.gov.in)
അതത് ജില്ലാ ആഫീസർമാർക്കോ 2022 മാർച്ച് 11 നു മുൻപായി ഇ.മെയിൽ വഴിയോ തപാൽ
മുഖേനയോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഒരു കാരണവശാലും 2022 മാർച്ച് 11 ന്
ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
