പാലക്കാട്.
കൂത്തുപാത സ്വദേശികളായ അജിത്ത്, ഭാര്യ ബിജി, മകൾ പാറു എന്നിവരാണ് മരിച്ചത്.
അജിത്തിൻ്റെ മറ്റൊരു മകൾ അശ്വനന്ദയും പുഴയിലേക്ക് ചാടിയിരുന്നു.
അശ്വ നന്ദയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
10 വർഷം അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് മരിച്ച അജിത്ത്.
ഇതിൻ്റെ വിചാരണ നടക്കുന്നതിനിടെയാണ് കുടുംബമൊന്നാകെ പുഴയിൽ ചാടി
ആത്മഹത്യ ചെയ്തത്.
മരണകാരണം ഇതാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി.
