ശംഖുമുഖം : വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ സ്പേസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. നവീകരിച്ച സ്പേസ് മ്യൂസിയത്തിൻ്റെ ഉദ്ഘാടനം ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ് നിര്‍വഹിച്ചു.
തുമ്പയിൽ ബഹിരാകാശ
ഗവേഷണത്തിനും വിക്ഷേപണത്തിനുമായി
വർഷങ്ങൾക്കുമുമ്പ് നാട്ടുകാർ വിട്ടുനൽകിയ സ്ഥലത്ത് അന്നുണ്ടായിരുന്ന സെന്റ് മേരി മഗ്ദലൻപള്ളി നിലനിർത്തി ഇതിലാണ് സ്പേസ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ശാസ്ത്ര
വിദ്യാർഥികൾക്ക് ഒട്ടേറെ ഗുണകരമായ വിദശീകരണങ്ങൾ ഉൾപ്പെടെ മ്യൂസിയത്തിലൂണ്ട്.
1962 ലാണ് തുമ്പ എന്ന മത്സ്യഗ്രാമത്തിൽ
തുമ്പ ഇക്വട്ടോറിയൽ റോക്കറ്റ് ലോഞ്ചിങ്
സ്റ്റേഷൻ (ടെർൽസ്) സ്ഥാപിക്കാൻ ഇന്ത്യൻ
നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്
(ഇൻകോസ്പാർ) തീരുമാനിച്ചത്. ഭൂമിയുടെ
കാന്തികരേഖയോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്നെന്ന കാരണത്താൽ ഈ പ്രദേശം അനുയോജ്യമാണെന്ന് അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഡോ.ചിറ്റ്നിസ് കണ്ടെത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കണമെങ്കിൽ കുടിയൊഴിപ്പിക്കൽ ഉൾപ്പെടെ ഒട്ടേറെ കടമ്പകളുണ്ടായിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ ശാസ്ത്രവളര്‍ച്ചയും നാടിന്റെ വികസനവും സ്വപ്നം കണ്ട് ഒരു ഉപാധിമാത്രം മുന്നിൽവെച്ച് മത്സ്യഗ്രാമം പൂര്‍ണ മനസ്സോടെ സ്ഥലം വിട്ടു നൽകി. സ്ഥലത്ത് അന്നുണ്ടായിരുന്ന സെന്റ് മേരി മഗ്ദലന്‍ പള്ളിയുടെ അൾത്താര പൊളിക്കരുതെന്ന നിർദേശമായിരുന്നു അത്. സ്ഥലം ഏറ്റെടുത്ത അധികൃതർ അത് അംഗീകരിക്കുകയും ചെയ്തു. പള്ളി അങ്ങനെ തന്നെ നിലനിർത്തി.
ഏറെക്കാലം തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്റെ ഓഫിസായിരുന്ന പള്ളി പിന്നീട് സ്പേസ് മ്യൂസിയമാക്കി മാറ്റിയെങ്കിലും പരിമിതികളേറെയുണ്ടായിരുന്നു. ഇത്
വർഷങ്ങൾക്കുശേഷം നവീകരണ പ്രവർത്തനങ്ങൾ നടത്തി പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് വിക്രം സാരാഭായ് ബഹിരാകാശ കേ
ന്ദ്രം. ഇന്ത്യൻ റോക്കറ്റ് സയൻസിനും ബഹിരാകാശ ഗവേഷണത്തിനും അടിത്തറ പാകിയ തുമ്പയിലെ വിക്ഷേപണ കേന്ദ്രത്തിന്റെ സ്ഥാപകൻ വിക്രം സാരാഭായി, പിൽക്കാലത്ത് ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെട്ട മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം, റഡാർ നിർമാണരംഗത്ത്
അതുല്യ സംഭാവനകൾ നൽകിയ ആർ. അറവമുദൻ ഉൾപ്പെടെയുള്ളവരുടെ കരുത്തിൽ ബഹിരാകാശ ഗവേഷണരംഗത്ത് ഭാരതം
സ്വയംപര്യാപ്തത നേടിയെടുത്ത നേർക്കാഴ്ച്ചകൾ മ്യൂസിയത്തിൽനിന്ന് നേരിട്ട്അറിയാം. മ്യൂസിയം സന്ദർശനത്തിന് പി.ആർ.ഒ വി.എസ്.എസ്.എസിയുമായി 0471-2564292 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
