അജിത് കുമാര്‍ നായകനായ ആക്ഷന്‍ ത്രില്ലറായ വലിമൈ ഒരു പുതിയ ഹോളിഡേ ഓപ്പണിംഗ് ഡേ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് തമിഴ്നാട്ടിലുടനീളം തരംഗം സൃഷ്ടിച്ചു.
ചിത്രം ആദ്യ ദിവസം തന്നെ ഏകദേശം 28.25 കോടി രൂപ നേടി, അതുവഴി അജിത് കുമാറിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണറും തമിഴ് ഇന്ഡസ്ട്രിയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെയും, ആയി മാറി. എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍, ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തി.
പ്രത്യേകിച്ച് രണ്ടാം പകുതിയില്‍ നീണ്ട റണ്‍-ടൈമിനെക്കുറിച്ച് ചില പരാതികള്‍ ആദ്യ ദിവസം മുതല്‍ വന്നിരുന്നു. ഫീഡ്ബാക്ക് അജിത് കുമാര്‍, ബോണി കപൂര്‍, എച്ച് വിനോദ്, വലിമൈ ടീമിന്റെ മുഴുവന്‍ ചെവികളിലും എത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു. അതിനാല്‍ ടീം സിനിമയുടെ ദൈര്‍ഖ്യം കുറയ്ക്കാന്‍ തീരുമാനിച്ചു.
തമിഴ് പതിപ്പ് 12 മിനിറ്റ് വെട്ടിക്കുറച്ചപ്പോള്‍, ഹിന്ദി പതിപ്പ് 15 മിനിറ്റ് വെട്ടിക്കുറച്ചു വേണ്ടാന്ന് റിപ്പോര്‍ട്ട്. ഹിന്ദി പതിപ്പിലെ 15 മിനിറ്റ് ട്രിമ്മിംഗ് മാറ്റിനിര്‍ത്തിയാല്‍, നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ആദ്യ ഗാനവും നീക്കം ചെയ്തിട്ടുണ്ട്, അതായത് 18 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള കട്ട്. വെട്ടികുറച്ചതിന് ശേഷമുള്ള പുതിയ പതിപ്പായിരിക്കും ഇനി തീയറ്ററില്‍ എത്തുക.
