മത്സ്യബന്ധന ബോട്ടിലെ ചെമ്പ് റിങ്ങുകൾ മോഷ്ടിക്കുന്ന പ്രതി പിടിയിലായി .കൊല്ലം കുണ്ടറ മുളവന പുന്നയ്ക്കൽ വീട്ടിൽ ചെറിയാൻ്റെ മകൻ ജിനു (39) നെയാണ് അഞ്ചുതെങ്ങ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് മുതലപ്പൊഴി ഹാർബറിനോട് ചേർന്ന് അഞ്ചുതെങ്ങ് കായലിൽ കെട്ടിയിട്ടിരുന്ന കഠിനംകുളം സ്വദേശിയുടെ ബോട്ടിൻ്റെ കമ്പയിൽ കോർത്ത ചെമ്പ് റിംഗ് പ്രതി മോഷ്ടിച്ചത്. ബോട്ടിൻറെ കമ്പ ഉപയോഗശൂന്യമാക്കിയതിന് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു ഇരുപതിനായിരം രൂപയുടെ ചെമ്പ് റിംഗ്കളാണ് പ്രതി കവർന്നത്. അഞ്ചുതെങ്ങ് സി. ഐ ചന്ദ്രദാസിൻ്റെ നേതൃത്വത്തിൽ എസ്. ഐ. ഹുസൈൻ ഗ്രേഡ് സിപിഒ ഷാൻ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Posted inAnjuthengu
