തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; അ​ടി​ക​ഴി​ഞ്ഞ​പ്പോ​ള്‍ ആ​ളു​മാ​റി​പ്പോ​യെ​ന്ന്

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; അ​ടി​ക​ഴി​ഞ്ഞ​പ്പോ​ള്‍ ആ​ളു​മാ​റി​പ്പോ​യെ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ​ക്കേസി​ലെ പ്ര​തി​യെ​ന്നാ​രോ​പി​ച്ച്‌ ആ​ളു​മാ​റി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ യു​വാ​വി​ന് പോ​ലീ​സ് മ​ര്‍​ദ്ദ​നം.ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ യു​വാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

മ​ണ​ക്കാ​ട് സ്വ​ദേ​ശി​യും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​മാ​യ കു​മാ​ര്‍ (40) എ​ന്ന യു​വാ​വി​നെ​യാ​ണ് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ​ന്ന് സം​ശ​യി​ച്ച്‌ ആ​ളു​മാ​റി ഫോ​ര്‍​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തിനായി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

നാ​ല് മ​ണി​ക്കൂ​റി​ന് ശേ​ഷം ആ​ള് മാ​റി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ ശേ​ഷം യു​വാ​വി​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു. പോ​ലീ​സ് ഇ​ദ്ദേഹത്തെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചെ​ന്നും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

പോ​ലീ​സ് മ​ര്‍​ദ്ദ​ന​ത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച്‌ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​മാ​റി​ന്‍റെ ഭാ​ര്യ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ജി.​സ്പ​ര്‍​ജ​ന്‍​കു​മാ​റി​ന് പ​രാ​തി ന​ല്‍​കി. ഇ​തേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *