തിരുവനന്തപുരം : വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(WEFI) കഴിഞ്ഞ 14 വർഷമായി നടത്തിവരുന്ന എക്സലൻസി ടെസ്റ്റ് ജില്ലയിലെ 9 കേന്ദ്രങ്ങളിൽ നടന്നു.. എസ്എസ്എൽസി ഇ ഇ ഇ, ഹയർസെക്കൻഡറി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയ മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ വഴി അപേക്ഷിച്ച 1000 വിദ്യാർഥികൾ പങ്കാളികളായി. ജില്ലാ ഉദ്ഘാടനം വിഴിഞ്ഞം ഡാറ്റ പോയിന്റ് ട്യൂഷൻ സെന്ററിൽ കേരള സ്കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗം പ്രൊഫസർ വി മാധവൻ പിള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാൻ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിനാസ് വള്ളക്കടവ് സ്വാഗതവും മുഹമ്മദ് ഇർഷാദ് അണ്ടൂർകോണം മോട്ടിവഷൻ ക്ലാസ്സിനും നേതൃത്വം നൽകി.ഡാറ്റ പോയിന്റ് പ്രിൻസിപ്പൽ സുനിൽ കുമാർ ആശംസ അറിയിച്ചു.
മാത്സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, എക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലാണ് പരീക്ഷ നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 4.30ക്ക് അവസാനിച്ചു പരീക്ഷയോടനുബന്ധിച്ചു ജില്ലയിലെ 9 കേന്ദ്രങ്ങളിൽ ഷെബിൻ വള്ളക്കടവ്, റഹീം ബീമാപള്ളി, ഇല്യാസ് സഖാഫി, മുഹമ്മദ് അസ്ലം,ആദിൽ ജൗഹരി ഹാദി എന്നിവർ മോട്ടിവേഷൻ- ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. മാർച്ച് 7 മുതൽ 13 വരെ ജില്ലാ കേന്ദ്രത്തിൽ പരീക്ഷ മൂല്യനിർണയം നടക്കും. ടാബുലേഷൻ വർക്കുകൾ പൂർത്തിയാക്കി മാർച്ച് 15ന് www.wefionline.in എന്ന വെബ്സൈറ്റിൽ ഫലം പ്രഖ്യാപിക്കും.
