ജയ്പൂർ : കള്ളക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന പല അവസ്ഥാന്തരങ്ങളും നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ ജയ്പൂരിൽ കഴിഞ്ഞ ദിവസം കണ്ടത് കള്ളക്കടത്തായിരുന്നില്ലെങ്കിലും അതിലും അമ്പരപ്പിക്കുന്നതായിരുന്നു സ്യൂട്ട് കേസ് തുറന്ന അധികൃതർ കണ്ടത് .ഐപിഎസ് ഓഫീസർ അരുൺ ബോത്രയുടെ ബാഗാണ് വിമാനത്താവളത്തിലെ സുരക്ഷാ അധികൃതർ തുറന്ന് പരിശോധിച്ചത് . എന്നാൽ ബാഗിൽ നിറയെ ഉണ്ടായിരുന്നത് ഗ്രീൻപീസ് ആയിരുന്നു . അരുൺ ബോത്ര തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് .
ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ എന്റെ ഹാൻഡ്ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഈ ഫോട്ടോയും ട്വീറ്റും സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ മാത്രമല്ല… സാധാരണക്കാർക്കിടയിലും ചർച്ചാ വിഷയമായി. ഇത് കടല കടത്തലാണെന്ന് പലരും തമാശ രൂപേണ എഴുതി ‘ അദ്ദേഹം പറയുന്നു.
ഒരു കിലോഗ്രാമിന് 40 രൂപയ്ക്കാണ് താൻ കടല വാങ്ങിയതെന്ന് ബോത്ര പറയുന്നു. അരുൺ ബോത്രയുടെ ട്വീറ്റും , ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .
