തൊടുപുഴ∙ ഇടുക്കി സേനാപതിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്ക് തർക്കം വെടിവയ്പ്പിൽ കലാശിച്ചു. ഇന്നലെ രാത്രിയിലാണ് സഹോദരങ്ങളായ സിബിയും സാന്റോയും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. തുടർന്ന് സിബിക്ക് നേരെ സാന്റോ എയർഗൺ ഉപയോഗിച്ച് മൂന്ന് വട്ടം വെടി ഉതിർക്കുകയായിരുന്നു. കഴുത്തിനു വെടിയേറ്റ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു….ശ്വാസകോശത്തിലേക്ക് എത്തിയ വെടിയുണ്ട അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. സിബി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വെടിയുതിർത്ത ശേഷം സാന്റോ ഒളിവിൽ പോയി.
