തിരുവനന്തപുരം : ലുലു മാളിൽ ഒരുക്കിയ പ്രത്യേക സ്ക്രീനിൽ ഐ.എസ്.എൽ ഫൈനൽ മത്സരം കാണാൻ എത്തിയത് ആയിരങ്ങൾ. ആവേശവും അഹ്ലാദവും നിരാശയും കലർന്ന് നിമിഷങ്ങളിലൂടെ ഫുട്ബോൾ പ്രേമികളെ എത്തിച്ച കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള ഫൈനൽ മത്സരം കാണാനാണ് ആയിരങ്ങൾ ഒത്തു കൂടിയത്.
മത്സരം തുടങ്ങുന്നത്തിന് മുൻപേ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ലുലു മാളിന് മുൻപിൽ ഒത്തുകൂടി. മത്സരം തുടുങ്ങിയതോടെ ആവേശവും ആർപ്പ് വിളികളാലും സ്റ്റോഡിയത്തിന് സമാന രീതിയിലേക്ക് ഇവിടം മാറി. കേരള ബ്ലാസ്റ്റേഴ്സിൻ്റെ താരങ്ങളുടെ ഓരോ നീക്കത്തിനും നിറഞ്ഞ കയ്യടി.
ഉല്ലാസത്തിൻ്റെയും ഉദ്വോഗത്തിൻ്റെയും 120 മിനിറ്റുകൾ പിന്നിട്ട് മത്സരം ഷൂട്ടൗട്ടിലേക്ക് മുന്നേറിയതോടെ സ്വന്തം ടീമിൻ്റെ വിജയത്തിനായി പ്രാർത്ഥിച്ച മനസ്സുകളെ നിരാശരാക്കി ഒടുവിൽ ഹൈദരാബാദ് എഫ്സിക്ക് വിജയം.കപ്പിനും ചുണ്ടിനുമിടയിൽ മൂന്നാമതൊരിക്കൽ കൂടി പ്രതിബന്ധം തീർത്ത വിധിയെ പഴിച്ച് ആരാധകർ കളിയാരവങ്ങളിൽ നിന്നും മടങ്ങി.തോൽക്കാൻ മനസ്സില്ലാത്ത ഈ ടീം അടുത്ത തവണ ഒരിക്കൽ കൂടി ഫൈനലിലെത്തുമെന്നും കപ്പുയർത്തുമെന്നും പ്രതീക്ഷയോടെ ‘….
