മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ സത്യവാങ്മൂലത്തിന് തമിഴ്നാട് മറുപടി നല്കി. അന്താരാഷ്ട്ര വിദഗ്ധരുടെ സമിതി വേണ്ടെന്നും 2026നുള്ളില്‍ സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്നായിരുന്നു തമിഴ്നാടിന്റെ മറുപടി.
മുല്ലപ്പെരിയാര്‍ അണക്കെട്ടും,ബേബി ഡാമും ബലപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കേരളം തമിഴ്നാടിനെ പരിഗണനാ വിഷയങ്ങള്‍ അറിയിച്ചത്. അഞ്ച് പരിഗണനാ വിഷയങ്ങളാണ് കേരളം സമര്‍പ്പിച്ചത്. റൂള്‍ കര്‍വ്, ഇന്‍സ്ട്രമെന്റേഷന്‍, ഗേറ്റ് ഓപ്പറേഷന് ഷെഡ്യുള്‍, മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍, പുതിയ ഡാമിന്റെ അനിവാര്യത. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിം കോടതിയില്‍ ഇന്ന് അന്തിമ വാദമാണ് ആരംഭിച്ചത്. അണക്കെട്ടിന്റെ സുരക്ഷ രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയത്. അണക്കെട്ടുകളുടെ പരിശോധനയ്ക്കായി 2018ല്‍ തയ്യാറാക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം വിദഗ്ധ പരിശോധന എന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടില്‍ ഇപ്പോള്‍ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന വാദമാണ് തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. കാലപ്പഴക്കം പരിഗണിച്ച് അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് എം.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
