പെരുങ്കുഴി റയിൽവേ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകൾ നിർത്തലാക്കിയതിനെ തുടർന്ന്
ബിജെപി പ്രവർത്തകർ ഒപ്പുശേഖരണം നടത്തി ഭീമ ഹർജി നൽകി.
റെയിൽവേ ഡിവിഷണൽ മാനേജർക്കാണ് ഭീമഹർജി സമർപ്പിച്ചത്. ബിജെപി അഴൂർ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറി ബിനു, സെക്രട്ടറി പ്രദീപ്, വൈസ് പ്രസിഡന്റ് ലോഹിതാക്ഷൻ, പഞ്ചായത്ത് മെമ്പർ മാരായ സിന്ധു, ജയകുമാർ മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രജിതാ കുമാരി, വിദ്യാനികേതൻ ചാർജ് ഉള്ള അഡ്വ. രഞ്ജിത്ത് ലാൽ, മറ്റു പഞ്ചായത്ത് സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി


