
അദ്ധ്യാപക ദിനത്തിൽ അഴൂർ പഞ്ചായത്തിലെ മുതിർന്ന അദ്ധ്യാപകരെ ആദരിക്കുന്നതിനായി കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അദ്ധ്യാപകൻ ശ്രീ. ശശി സാറിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്ക് വക്കുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജി. സുരേന്ദ്രൻ, കെ. രഘുനാഥൻ, അഴൂർ വിജയൻ, ബി. സുധർമ്മ, പ്രവീണകുമാരി, എസ്. ജി അനിൽ കുമാർ, ജയ സജിത്ത്, എസ്. മധു, എം. ഷാബുജാൻ തുടങ്ങിയവർ സംസാരിച്ചു.

