കോട്ടയം: മാണി സി കാപ്പനെ തള്ളി പി ജെ ജോസഫ് എംഎൽഎ.മുന്നണിയുടെ പ്രവർത്തനം നന്നായി പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസിന് പരാതികൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പനുണ്ടായ ബുദ്ധിമുട്ട് ചർച്ചചെയ്ത് പരിഹരിക്കേണ്ടതാണെന്നും ചർച്ച ചെയ്ത് പരിഹരിക്കും എന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിൽവർലൈനിനെതിരേയും പുതിയ മദ്യനയത്തിനെതിരേയും അദ്ദേഹം വിമർശനം ഉന്നയിച്ചു.സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിൽ പ്രസക്തിയില്ല.കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് ട്രെയിൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിൽവർ ലൈനിനായി സംസ്ഥാന സർക്കാർ ഇത്ര വലിയ തുക ചിലവഴിക്കേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പുതിയ മദ്യ നയം തീർത്തും പ്രതിഷേധാർഹമാണെന്ന പിജെ ജോസഫ് പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് വലിയ തോതിൽ കൂട്ടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.വലിയ പ്രതിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ പ്രതിഷേധമാണ് പലഭാഗങ്ങളിൽ നിന്നും ഉയരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് യുഡിഎഫിലെ അവസ്ഥകളെക്കുറിച്ച് തുറന്നടിച്ച് മാണി സി കാപ്പൻ രംഗത്തെത്തിയിരുന്നു.യുഎഡിഎഫ് പരിപാടികളൊന്നും അറിയിക്കുന്നില്ലെന്നും മുന്നണിയിൽ സംഘാടനം ഇല്ലാത്തതിൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
