തിരുവനന്തപുരം;കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്ന പരാതിയുമായി യുവാക്കൾ. തിരുവനന്തപുരം പള്ളിക്കൽ പോലീസിന് എതിരേയാണ് ആരോപണം.സംഭവത്തിൽ യുവാക്കൾ പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു.
ബൈക്ക് യാത്രികനെ കൊള്ളയടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പോലീസ് കേസെടുത്തത്.രാത്രിയിൽ വീട്ടുവളപ്പിൽ കടന്ന അക്രമിയെ തടഞ്ഞ യുവാക്കൾക്ക് എതിരേയാണ് പോലീസ് നടപടിയെടുത്തതെന്നാണ് ആരോപണം.
കോടതിയിൽ ഹാജരാക്കാതെ മൂന്ന് ദിവസം കസ്റ്റഡിയിലെടുത്തെന്ന് യുവാക്കൾ പറയുന്നു.വീട്ടിൽ കയറിയ മദ്യപനെതിരേ നടപടി എടുത്തില്ലെന്ന് യുവാക്കളുടെ പരാതിയിൽ പറയുന്നു. വിലങ്ങുവെച്ച് നടു റോഡിലൂടെ നടത്തി അപമാനിച്ചുവെന്നും യുവാക്കൾ വ്യക്തമാക്കി.
