കേരള പോലീസ് അസോസിയേഷൻ തിരു . റൂറൽ ജില്ലാ കമ്മിറ്റി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് സ്ത്രീ സുരക്ഷയും പോലീസും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവീ (Ex MP )ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ വൻ സ്ത്രീ പങ്കാളിത്തത്തെ കുറിച്ച് വനിത കമ്മീഷൻ അധ്യക്ഷ പ്രത്യേക പരാമർശം നടത്തുകയും സമകാലികമായി സ്ത്രീകൾ നേരിടുന്ന വിഷയങ്ങളെ കുറിച്ച് സവിസ്തരം സംസാരിക്കുകയും ചെയ്തു. ചടങ്ങിന് ശ്രീജ (കെ.പി. എ ജില്ലാ കമ്മിറ്റിയഗം) അധ്യക്ഷം വഹിക്കുകയും രേഖ ആർ നാഥ് ( കിളിമാനൂർ സ്റ്റേഷന്) സ്വാഗതം പറയുകയും രാജി . ജി വെഞ്ഞാറമൂട്) നന്ദി പറയുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല കുമാരി . നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാകുമാരി , വനിതാ സെൽ ഇൻസ്പെക്ടർ സീന എൻ എന്നിവർ സംസാരിച്ചു.സെമിനാർ വിജയിപ്പിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ച മുഴുവൻ കെ പി എ പ്രവർത്തകർക്കും സെക്രട്ടറി വിനുവും പ്രസിഡന്റ് കൃഷ്ണ ലാലും നന്ദി രേഖപ്പെടുത്തി.





