കേരള വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിൽ മഴവെള്ളസംഭരണ പരിപാടി ഏറ്റെടുത്ത് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ). അക്വയുടെ പരിസ്ഥിതി വിഭാഗമായ അക്വ നേച്ചറിന്റെ ആഭിമുഖ്യത്തിൽ ജലഭവൻ കാമ്പസിലെ മഴവെള്ള സംഭരണി വൃത്തിയാക്കി. അടുത്ത ഘട്ടമായി സോളാർ പമ്പ്, ജല സംഭരണത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ എന്നിവ നടത്തി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പൂർത്തിയാക്കുമെന്ന് അക്വ ഭാരവാഹികൾ അറിയിച്ചു. പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ജലദിനത്തിൽ വാട്ടർ അതോറിറ്റി ബോർഡ് അംഗം അഡ്വ. ജോസ് ജോസഫ് നിർവഹിച്ചു. വാട്ടർ അതോറിറ്റി ജീവനക്കാർക്കായി അക്വ നടത്തുന്ന എച്ച് ടു ഒ വാട്ടർ ക്വിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടത്തി. അശോക് കുമാർ പി, മനീഷ് കുമാർ, നിവേദിത (പോസ്റ്റർ രചന), സുജിത് കെ, സുരേശൻ, സ്വപ്നലതാറാണി (കഥ), പി എസ് അജയകുമാർ, സുനിത ജോർജ്, സുമി എൻ, രാധാകൃഷ്ണൻ (കവിത) എന്നിവരാണ് മത്സര വിജയികൾ. പ്രോജക്ട് വിഭാഗം ചീഫ് എഞ്ചിനീയർ അനിൽ കുമാർ കെ കെ, അക്വ പ്രസിഡന്റ് കെ സുരേഷ്, എസ് രഞ്ജീവ്, സരിതാ ഭാദുരി, അനിൽ എന്നിവർ സംസാരിച്ചു. അക്വ ജില്ല പ്രസിഡന്റ് എസ് ബിജു അധ്യക്ഷനായിരുന്നു.

