ഇന്ത്യൻ ഭരണഘടന ഉറപ്പ്നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെ, ഹിജാബ് വിഷയത്തിൽ കർണ്ണാടക ഹൈക്കോടതിയുടെ വിധിയിലെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് സുന്നീ സ്റ്റുഡന്റസ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസംഗമ ഭാഗമായി കണിയാപുരം ഡിവിഷനിൽ പ്രതിഷേധ സംഗമം നടത്തി.ആലുമ്മൂട് ജംഗ്ഷനിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് തിരുവനന്തപുരം ജില്ലാ ഫിനാൻസ് സെക്രട്ടറി അഡ്വക്കേറ്റ് കെ. എച്ച്. എം. മുനീർ ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് റിയാസ് ജൗഹരി സി. ആർ. പി , സെക്രട്ടറി പാച്ചിറ ജുനൈദ് സഅദി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.


