January 15, 2026

പോത്തൻകോട്: സമാന്തര സർവീസുകളുടെ അനധികൃത പാർക്കിംഗ് കാരണം ജനങ്ങൾ വലയുന്നു. പോത്തൻകോട് വൺവേ റോഡ് കൈയേറിയുള്ള അനധികൃത പാർക്കിംഗ് കാരണം ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനോ റ്വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുവാനോ കഴിയാത്ത അവസ്ഥയാണ്. സമാന്തര സർവീസുകൾക്ക് പാർക്കിംഗിനായി കാട്ടായിക്കോണം റോഡിലും മംഗലാപുരം റോഡിലും പാർക്കിംഗ് അനുവദിച്ചിട്ടും അത് പാലിക്കാതെ പോത്തൻകോട് വൺവേ റോഡ് കയറിയാണ് പാർക്ക് ചെയ്യുന്നത്.

ഇക്കാരണത്താൽ ആംബുലൻസ് പോലെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് പോലും പലപ്പോഴും മാർഗ്ഗതടസ്സം സൃഷ്ടിക്കുകയാണ്. പോത്തൻകോട് ജംഗ്ഷനിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതതടസ്സം പോത്തൻകോട് ട്രാഫിക് പോലീസ് കണ്ടില്ലെന്ന് നടിച്ച് സമാന്തര സർവീസുകാരെ സംരക്ഷിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. രാവിലെ മുതൽ വൈകുന്നേരം വരെ പോത്തൻകോട് ജംഗ്ഷനിൽ അനുഭവപ്പെടുന്ന തടസ്സം കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണെന്നും ഇതിനെതിരെ പോത്തൻകോട് പോലീസ് നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *