ചിറയിൻകീഴ്, കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ പള്ളിക്കൂടം 91 വാർഷികാഘോഷം നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീലത ആർ.എസ് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോൻമണി വിവിധ രംഗങ്ങളിലെ പ്രമുഖരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ശശികുമാർ സ്വാഗതം പറഞ്ഞു. വിബിൻ കുമാർ കെ.ബി. നന്ദി രേഖപ്പെടുത്തി. മുൻ കാല അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
