വേങ്ങോട്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് മിന്നലേറ്റു വൈകുന്നേരം 3.30 മണിയോടെയാണ് വേങ്ങോട് മണലകം കോളനിയിൽ ഒൻപത് പേർക്ക് മിന്നലേറ്റത്. നാൽപതോളം തൊഴിലാളികൾ ജോലി ചെയ്തു കൊണ്ടിരിക്കവേ പെട്ടന്നുണ്ടായ മഴയിൽ 13 പേർ കയറിനിന്ന വീടിലേക്കാണ് മിന്നലേറ്റത്. അനിത സാഗര,
തളിർമുത്ത്
മഞ്ജു
ലേഖ,
സജിത
ബിന്ദുഷാജി,
ജോളി,
നളിനി
സുനിത,
എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞു ആറ്റിങ്ങൽ ഫയർ അന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജെ ജിഷാദിന്റെ നേതൃത്വത്തിൽ ജെ രാജേന്ദ്രൻ നായർ, സുനിൽകുമാർ, പ്രതീഷ്കുമാർ എന്നിവർ സംഭവസ്ഥലത്തു എത്തി
