January 15, 2026

കേരള ഫയർ ആൻഡ് റെസ്ക്യൂ ആറ്റിങ്ങൽ നിലയത്തിന് പുതുതായി ലഭിച്ച അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡർ ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി ഒ. എസ് അംബിക ഫ്ലാഗ് ഓഫ് ചെയ്തു. രക്ഷാ പ്രവർത്തന മേഖലയിൽ ആധുനിക വത്കരണത്തിന്റെ ഭാഗമായിട്ടുള്ള വാഹനത്തിൽ നിരവധി ആധുനിക ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ ശ്രീ. ജെ. ജിഷാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ശ്രീ. ശശികുമാർ , ശ്രീ രാജേന്ദ്രൻ നായർ, ശ്രീ. സജിത് ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *