January 15, 2026

ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. രാവിലെ 6 മണിയോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കല്ലുപാലം വിജയ മാതാസ്കൂളിലെ വിദ്യാർത്ഥിയാണ് സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *