കിളിമാനൂർ;കിളിമാനൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകർക്കുകയും ചെയിത പ്രതികൾ പിടിയിൽ.കൊടുവഴന്നൂർ തോട്ടവാരം മൂഴിയിൽ വീട്ടിൽ മഹേഷ് (32 ),പുളിമാത് പേടികുളം നെട്ടയത് വീട്ടിൽ രഞ്ജിത് (34)എന്നിവരെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.ഇകഴിഞ്ഞ ഏപ്രിൽ 24ന് രാത്രി 11 മണിയോടെയാണ് സംഭവം നടക്കുന്നത് . പുളിമാത് പ്ലാവോട് അംഗൻവാടിക്ക് സമീപം ലിസാ ഭവനിൽ പ്രതിഭയുടെ വീട്ടിലാണ് അയൽവാസികളായ പ്രതികൾ അതിക്രമിച്ചു ചീത്തവിളിക്കുകയും ഭീഷണപ്പെടുത്തുകയും വീടിന്റെ കാര്‍പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കല്ലുകൊണ്ട് അടിച്ച നശിപ്പിക്കുകയും ചെയ്തത്.വീട്ടുകാർ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രെജിസ്റ്റർ ചെയിതു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.തിരുവനന്തപുരം ജില്ലാ റൂറൽ എസ്. പി ഡോ ദിവ്യ വി ഗോപിനാഥ് ഐ പി എസിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ഡി എസ് സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ എസ് എച് ഒ സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത് കെ നായർ,എ എസ് ഐസ്മാരായ ഷജീം,വിനോദ്,സി പി ഒമാരായ ഷംനാദ്, ഷാജി ,സുനിൽ,മഹേഷ്,സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ കോടതിയിൽ ഹാജർക്കിയ പ്രതികളെ റിമാൻഡ് ചെയിതു.
