January 15, 2026

കിളിമാനൂർ;മാലമോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ.കോഴിക്കോട് പുതുപ്പാടി അടിവാരം പുത്തൻവീട്ടിൽ അനസ്(25),വിളപ്പിൽശാല ഇടമല വീട്ടിൽ അനസ്(34) എന്നിവരാണ് അറസ്റ്റിലായത്.
കിളിമാനൂർ തട്ടത്തുമല നെടുമ്പാറ അംഗൻവാടിക്ക് സമീപം വെച്ച അംഗൻവാടിയിൽ നിന്നും കുട്ടിയെ വിളിക്കാൻ പോയ യുവതിയുടെ മാല പിടിച്ചുപറിച്ച കേസിലാണ് പ്രതികളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഈകഴിഞ്ഞ ഏപ്രിൽ 25ന് മാല പിടിച്ചുപറിച്ച ശേഷം ബൈക്കിൽ പ്രതികൾ മടത്തറ ഭാഗത്തേക്ക് പോകുകയും പോകുന്ന വഴിയിൽ ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റുകയും ചെയിതു.സംഭവത്തെ തുടര്ന്ന ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യ വി ഗോപിനാഥിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡി വൈ എസ് പി ഡി എസ് സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സമാന കുറ്റകൃത്യയങ്ങളിൽ ഉൾപെട്ടതും ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ളതുമായ അമ്പതോളം പ്രതികളെ പോലീസ് നീരിക്ഷിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു.കൃത്യത്തിനു ശേഷം കഴക്കൂട്ടം,പൂന്തുറ തുടങ്ങിയ ഭാഗങ്ങളിൽ ഒളിവിൽ പോയ പ്രതികളെ സാഹസികവും തന്ത്രപരവുമായ രീതിയിലാണ് പിടികൂടിയത്.അറസ്റ്റിൽ ആയ പ്രതികൾക്ക് ജില്ലയ്ക്ക് അകത്തും പുറത്തുമായി മൊബൈൽ മോഷണം,ബൈക്ക് മോഷണത്തെ,വ്യാജസിഡി നിർമാണം തുടങ്ങി ഇരുപതോളം കേസുകളിൽ ഉൾപെട്ടവരാണ് .ജില്ലയിൽ നടന്നിട്ടുള്ള സമാനമായ മറ്റു കുറ്റകൃത്യങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടത്തിവരുകയാണ്.കിളിമാനൂർ ഐ എസ് എച് ഒ സനൂജ് എസ്,എസ് ഐ വിജിത്‌ കെ നായർ.സി പി ഒമാരായ അജോ ജോർജ്,ബിനു,കിരൺ,ഷിജു,റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *