അപകടത്തിൽപെട്ട അച്ഛനെയും മകളെയും ആശുപത്രിയിലെത്തിച്ച് മന്ത്രി ജെ. ചിഞ്ചുറാണി..

അപകടത്തിൽപെട്ട അച്ഛനെയും മകളെയും ആശുപത്രിയിലെത്തിച്ച് മന്ത്രി ജെ. ചിഞ്ചുറാണി..

കടയ്ക്കൽ ∙ എംസി റോഡിൽ അപകടത്തിൽ പരുക്കേറ്റ അച്ഛനും മകൾക്കും രക്ഷകയായി മന്ത്രി ജെ. ചിഞ്ചുറാണി.ഇന്നലെ വൈകിട്ട മൂന്നിന് എംസി റോഡിൽ സദാനന്ദപുരം കരിക്കത്ത് കാർ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന മാവേലിക്കര നന്ദനത്തിൽ സോമരാജൻ (53), മകൾ ഐശ്വര്യ (24) എന്നിവരെയാണു മന്ത്രി സ്വന്തം വാഹനത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.ഡോക്ടറുടെ സേവനവും മറ്റു പരിശോധനകളും ഉറപ്പാക്കിയശേഷമാണു മന്ത്രി തിരുവനന്തപുരത്തേക്കു മടങ്ങിയത്.തിരുവനന്തപുരത്തു നിന്നു മാവേലിക്കരയ്ക്കു പോകുമ്പോഴാണ് സോമരാജനും മകളും അപകടത്തിൽപെട്ടത്.കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്കു വരുകയായിരുന്ന മന്ത്രി ഇതു കണ്ടു വാഹനം നിർത്തുകയും ഗൺമാന്റെയും ഡ്രൈവറുടെയും സഹായത്തോടെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കൊട്ടാരക്കരയിൽ നിന്നു ചടയമംഗലത്തെത്തിയ മന്ത്രിയുടെ വാഹനത്തിനു കടയ്ക്കൽ ‍താലൂക്ക് ആശുപത്രിയിൽ എത്താൻ പൊലീസ് വാഹനവും അകമ്പടിയേകി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *