കുട്ടനാട്ടില്‍ 600 ഏക്കര്‍ പാടത്ത് മടവീഴ്ച: ലക്ഷങ്ങളുടെ നഷ്ടമെന്ന് കര്‍ഷകര്‍

കുട്ടനാട്ടില്‍ 600 ഏക്കര്‍ പാടത്ത് മടവീഴ്ച: ലക്ഷങ്ങളുടെ നഷ്ടമെന്ന് കര്‍ഷകര്‍

ആലപ്പുഴ: കുട്ടനാട്ടിൽ (Kuttanad) വീണ്ടും മടവീഴ്ച. കൈനകരി സി ബ്ലോക്ക് പാടശേഖരത്തിൽ മട വീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കർ വരുന്ന പാടം ഈ ആഴ്ച കൊയ്യാനിരുന്നതാണ്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കർഷകർ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ശക്തമായ പുറംബണ്ട് നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതാണ് പ്രതിസന്ധി കാരണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *