നെടുമങ്ങാട്. കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി അഗ്രോ സർവീസ് ടെക്നീഷ്യൻ മാതൃകയായി. താന്നിമൂട് വട്ടക്കുഴി തടത്തരികത് വീട്ടിൽ ബാലു വിമൽ ആണ് കൊല്ലം പിറവന്തൂർ സ്വദേശി രാഹുൽ നായറിന്റെ കളഞ്ഞു പോയ പേഴ്സു തിരികെ നൽകിയത്. വെള്ളനാട് പോയി തിരിച്ചു വെമ്പായം പഴകുറ്റി റോഡിലൂടെ കൊല്ലത്തേക്ക് പോകുമ്പോഴായിരുന്നു രാഹുലിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. ആധാർ എടിഎം കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് താന്നിമൂട് ചിറയിൽ കോണത്തുനിന്നും ആണ് ബാലു വിമലിന് കളഞ്ഞു കിട്ടിയത്.. തുടർന്ന് ബാലുവിൻ്റേ സുഹൃത്തായ കൊല്ലം സ്വദേശി അജി ശൂരനാടിനെ വിളിക്കുകയും ഇയാളാണ് രാഹുൽ താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡണ്ടിനെ വിളിച്ച് രാഹുലിന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. ഇതിനെത്തുടർന്നാണ് രാഹുൽ നെടുമങ്ങാട് ബാലു ജോലിചെയ്യുന്ന അഗ്രോ സർവീസ് സെന്റർലെത്തുകയും ചെയ്തു. സെൻ്റർ ഫെസിലിറ്റേറ്റർ പ്രിയയുടെയും മറ്റു സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ബാലു പേഴ്സ് രാഹുലിനു
കൈമാറി.
