January 15, 2026

ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ (Fishing) പോയ മത്സ്യത്തൊഴിലാളി (Fisherman) മുങ്ങി മരിച്ചു.  കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു ഷിബു. എന്നാൽ രാത്രിയായിട്ടും തിരിച്ചുവന്നില്ല.  ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയ സമീപവാസികളാണ് വലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന്  കുളമാവ് പൊലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഡാമിൽ വല വിരിക്കുന്നതിനിടെ വലയിൽ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പൊലീസ് നി​ഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. 

Leave a Reply

Your email address will not be published. Required fields are marked *