വധശ്രമകേസിലെ നാല് പേർ നെടുമങ്ങാട് പോലീസിൻ്റെ പിടിയിൽ

വധശ്രമകേസിലെ നാല് പേർ നെടുമങ്ങാട് പോലീസിൻ്റെ പിടിയിൽ

നെടുമങ്ങാട് : കരുപ്പൂര് വില്ലേജിൽ കൊല്ലംകാവ് വാർഡിൽ നരിച്ചിലോട് എൻ ആർ മൻസിലിൽ അബ്ദുൾ റസീക്ക് മകൻ മുഹമ്മദ് മുക്താർ വയസ് (19), കരുപ്പൂര് വില്ലേജിൽ കൊല്ലംകാവ് വാർഡിൽ നരിച്ചിലോട് എൻആർ  മൻസിലിൽ അബ്ദുൾ റസീക്ക് മകൻ മുഹമ്മദ് അഫാസ് വയസ് (18), നെടുമങ്ങാട് വില്ലേജിൽ പറമുട്ടം വാർഡിൽ ദർശനാ സ്കൂളിന് സമീപം നാൽക്കാലിപൊയ്കയിൽ എം എച്ച് ഹക്ഖസിൽ  ഹാഷിം മകൻ ഹസൈൻ വയസ് (21), നെടുമങ്ങാട് വില്ലേജിൽ വാളിക്കോട് കൊപ്പം എസ് എച്ച് ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമാനത്ത് വീട്ടിൽ അബ്ദുൾ റഷീദ് മകൻ ആദം മുഹമ്മദ് @ ആദം വയസ് (20) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20-ാം തിയതി വൈകി 7.30 മണിയോടുകൂടി നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് റോഡിൽ പ്രതിയായ അഫസ് അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത്   ചോദ്യം ചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തർക്കമൂണ്ടാവുകയും തുടർന്ന് അഫസ് അറിയിച്ചതിൽ പ്രകാരം സ്ഥലത്തെത്തിയ സഹോദരൻ മുഹമ്മദ് മുക്താർ ഉൾപ്പടെ എട്ടോളം പേർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ച്. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവർ സഞ്ചരിച്ചുവന്ന  നാല് മോട്ടോർ സൈക്കിളുകളും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിൽസയിലുള്ള വിനോദിന് തലയോട്ടിക്ക് പൊട്ടലുള്ളതായി ഡോക്ടർ അറിയിച്ചിട്ടുണ്ട്. ഈ സംഭവത്തിനുശേഷം ഒന്നും രണ്ടും പ്രതികളുടെ ഉമ്മയും മറ്റൊരു പ്രതി റിജുവിൻ്റെ സഹോദരിയുമായ ആളെ ദേഹോപദ്രവം ഏൽപ്പിച്ചതിനും മാനഹാനിയും മനോവിഷമവുമുണ്ടാക്കയതിനും മറ്റൊരുകേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിൻ്റെ നിർദേശാനുസരണം നെടുമങ്ങാട് ഡി വൈ എസ് പി സുൾഫിക്കറിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ  സന്തോഷ് കുമാർ , എസ് ഐ മാരായ സൂര്യ, മണിക്കുട്ടൻ നായർ, പ്രൊബേഷൻ എസ് ഐ റോജോ,  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മാധവൻ, അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *