പുഴയോര സംരക്ഷണവുമായി തണൽ ബാലശ്രമം; ഭാരതപുഴയുടെ തീരത്ത് 5000 വൃക്ഷത്തൈകൾ നട്ടു

പുഴയോര സംരക്ഷണവുമായി തണൽ ബാലശ്രമം; ഭാരതപുഴയുടെ തീരത്ത് 5000 വൃക്ഷത്തൈകൾ നട്ടു

മായന്നൂർ: ഭാരതപുഴയുടെ തീരത്ത് 5000 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. തണൽ ബാലാശ്രമത്തിന്റെ നേതൃത്വത്തിൽ പുഴയോരങ്ങളിലെ സസ്യജാലകങ്ങളെ തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.വൻ മരങ്ങൾ, ചെറു മരങ്ങൾ, ഫലവൃക്ഷങ്ങൾ, കുട്ടിച്ചെടികൾ ഇടകലർത്തി 150 ഇനം തൈകളാണ് നട്ടത്. ഐ.ടി മേഖലയിലെ പ്രമുഖ കമ്പിനിയായ ഏണസറ്റ് ആൻഡ് യംഗിന്റെ സാമ്പത്തിക സഹകരണവും കമ്പനിയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി 500 ജീവനക്കാരും സന്നദ്ധ പ്രവർത്തകരും പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി.

തണൽ ബാലാശ്രമത്തിൽ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ദീപ.എസ്.നായർ ഉദ്ഘാടനം നിർവ്വഹിച്ചു. നിളാ സേവാ സമിതി പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏണസറ്റ് ആൻഡ് യംഗ് കമ്പനിയുടെ പാർട്ണർമാരായ കോശി മാത്യു, സുബ്രഹ്മണ്യൻ അനന്തകൃഷ്ണൻ, ഡയറക്ടർമാരായ ലൂയി മാത്യൂ, സുബീഷ് രാം, റൂമി മാലിക്ക് എന്നിവരും, ഐവർ മഠം സേവാ സമിതിയുടെ രമേഷ് കോരപ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ജി.ഡി മാർട്ടിൻ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും വനവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണ സെമിനാർ നടത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *