കെ റെയിൽ സമരം : പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ പോലീസുകാരനെതിരെ നടപടിക്ക് സാധ്യത

കെ റെയിൽ സമരം : പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ പോലീസുകാരനെതിരെ നടപടിക്ക് സാധ്യത

കെ റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടാകും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് റൂറൽ എസ്പിക്ക് നൽകിയിരുന്നു. കഴക്കൂട്ടത്ത് കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ സമരക്കാരിൽ ഒരാളെ ചവിട്ടിയത്. പൊലീസുകാരനെതിരെ നടപടി വേണമെന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *