January 15, 2026

പൂവൻപാറ വഴിയോരക്കടക്ക് സമീപമാണ് അപകടം നടന്നതു ആട്ടോറിക്ഷയും എതിർ വശത്തു നിന്നും ദിശതെറ്റി വന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഓവർടേക്ക് നിരോധിച്ചിട്ടുള്ള കൊടുംവളവിൽ അമിതവേഗതയിലെത്തിയ വാഹനമാണ്
അപകടം ഉണ്ടാക്കിയത് തിരുവനന്തപുരം – കൊല്ലം റൂട്ടിൽ എറ്റവും കൂടുതൽ അപകടങ്ങളും , അപകടമരണങ്ങളും നടന്നിട്ടുള്ള സ്ഥലമാണ് പൂവൻപാറയിലെ വളവുള്ള ഭാഗം. നിരവധി സർവേകളിൽ ഇത് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നാൽ ഈ ഭാഗത്ത് വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് പതിവാണ്. ഈ റോഡിന്റെ പടിഞ്ഞാറുഭാഗം വലിയ താഴ്ചയും , താഴെ ഇടറോടുമാണ് ഇരുമ്പുവേലിയുള്ളതുകൊണ്ട് മാത്രമാണ് ആട്ടോറിക്ഷ കുഴിയിലേക്ക് പതിക്കാത്തത് .. ആട്ടോറിക്ഷയിലുണ്ടായിരുന്ന ആലംകോട് കൊച്ചുവിള സ്വദേശി ഫസിലുദ്ദീനെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *