January 15, 2026

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. ഇന്ന് വൈകീട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഗ്രാമ പ്രദേശങ്ങളിലായിരിക്കും ഇത് നടപ്പിലാക്കുക. നഗരങ്ങളിലും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദനം കുറച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവുണ്ടാകും. 4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *