പുരവൂർ ഗവ എസ് വി യു പി എസിൽ വേനൽ തുമ്പികൾ അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി.ഏപ്രിൽ 19 മുതൽ 23 വരെ നടക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്തു പ്രസിഡൻറ് ആർ മനോൻമണി ഉൽഘാടനം നിർവഹിച്ചു. വായനകളരി ശില്പശാലയിൽ നോവലിസ്റ്റ് വിജയൻ പുരവൂർ,അധ്യാപകനും സാഹിത്യകാരനുമായ ബലമുരളികൃഷ്ണൻ ടി ആർ എന്നിവർ പങ്കെടുത്തു.വേദഗണിതത്തെകുറിച്ചു രാഹുൽ പി ക്ലാസ് എടുത്തു.വാർഡ് മെമ്പർ ആശ,ഹെഡ്മിസ്ട്രസ്സ് ബിന്ദു കെ ബി,എസ് എം സി ചെയർമാൻ ഷാബു വി എസ്, എസ് എം ആർ എ പ്രസിഡൻറ് രാജേന്ദ്രൻ,സീനിയർ അസിസ്റ്റന്റ് സുൽഫത് ബീവി എന്നിവർ സംസാരിച്ചു.


