പാലക്കാട്: പാലക്കാട് കണ്ണന്നൂരില്‍ സിഗ്നല്‍ തെറ്റിച്ചുവന്ന കെ.എസ്.ആര്.ടി.സി ബസ്സിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂര്‍ കണ്ണാടി സ്വദേശി ചെല്ലമ്മ(80)ആണ് മരിച്ചത്. ഇടിച്ച ബസ് നിര്‍ത്താതെ പോയി എന്നാണ് പരാതി.തൃശൂര്‍ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് വന്ന ബസ്സാണ് സിഗ്നല്‍ തെറ്റിച്ച് കാല്‍നടയാത്രക്കാരിയെ ഇടിച്ചത്. ബസ്സിന്റെ ചക്രത്തിനടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്..അപകടം അറിഞ്ഞില്ലെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ജീവനക്കാരെ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു.
