കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മഴക്കാല ശുചീകരണ ത്തിന്റെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും എൻ ആർ ജി എസ് തൊഴിലാളികളും സാമൂഹ്യപ്രവർത്തകരും ഹരിത കർമ്മ സേന അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും സംയുക്തമായി പഞ്ചായത്തിലെ എല്ലാ വാർഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ വാർഡ് അംഗം പെരുങ്കുളം അൻസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷീല പരിപാടി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ബീന രാജീവ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ വാർഡ് അംഗങ്ങളായ ഷീബ തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ നേതൃത്വംനൽകി.


