കടയ്ക്കാവൂർ :- എസ് എസ് പി ബി എച്ച് എസ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും, അവാർഡ് വിതരണവും നടത്തി.
പ്രശസ്ത കവിയും, മലയാളം മിഷൻ മുൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി, ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മ കോ ഓടിനേറ്റർ എ അനസ്ഖാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സജിത എസ് നായർ, സുമിത എസ്, ഷാരോൺ എസ് എന്നിവർ പ്രസംഗിച്ചു.
കടയ്ക്കാവൂർ ഡോണ പാലസിൽ നടന്ന പരിപാടിയിൽ, ആറ്റിങ്ങൽ കരുണാ ലയത്തിലെ അന്തേവാസികൾക്ക് അന്നദാനവും, മത്സര വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.
