എ കെ നൗഷാദ്, ജികെ ഹരീഷ് മണി, സിനിമോള്‍ കൂട്ടുകെട്ട് ഹിറ്റ്. നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹയാത്തിൽ ഔലിയ തങ്ങളെ കുറിച്ച് എ. കെ. നൗഷാദ് എഴുതി, നിർമ്മിച്ചു സംവിധാനം ചെയ്ത സ്നേഹത്തിന്റെ അവദൂതൻ ഡിവോഷണൽ മ്യൂസിക്കൽ വീഡിയോ ഹിറ്റ്. സംഗീതം നൽകിയത് ജികെ ഹരീഷ് മണി. ആലപിച്ചത് ഐഡിയ സ്റ്റാർ സിംഗർ സിനിമോൾ.. ക്യാമറയും എഡിറ്റിംഗും റാഫി മുഹമ്മദ്. അനിൽ വെന്നിക്കോട് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. ഇതിന്റെ അണിയറ ശില്പികളെ ആണ്ടുനേർച്ചയോട് അനുബന്ധിച്ച് ഡിസംബർ 25ന് ആദരിക്കുന്നുമുണ്ട്.
