തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാവുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച വരെയാണ് സംസ്ഥാനത്ത് ശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് ആറ് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് ഉള്ളത്. സംസ്ഥാനം ഒട്ടാകെ പരക്കെ മഴ ലഭിക്കുമെങ്കിലും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടില്ല.
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, വ്യാഴാഴ്ച
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. വെളളിയാഴ്ച പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉച്ച നേരങ്ങളിലാണ് ഇടിമിന്നലിന് സാദ്ധ്യത കൂടുതൽ. ശക്താമയ കാറ്റിന് സാദ്ധ്യതയുള്ള സാഹചര്യത്തിൽ കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്/
