2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളെ അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയവർക്കുള്ള മെഡലുകൾ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് പ്രതാപചന്ദ്രൻ വിതരണം ചെയ്തു. സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്ന മുൻ ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ. പ്രകാശിനെ യോഗത്തിൽ ആദരിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ അജയകുമാർ എന്നിവർ സംസാരിച്ചു.

