നെടുമങ്ങാട്പഴകുറ്റിയിലെ താല്കാലിക നടപ്പാലം തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് നടപ്പാലം തകർന്നത്. ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. പഴകുറ്റി പാലം നവീകരണ പ്രവർത്തനങ്ങൾക്കായി പൊളിച്ചതോടെയാണ് കിള്ളിയാറിനു കുറുകെ താൽക്കാലിക നടപ്പാലം നിർമ്മിച്ചത്. പഴകുറ്റി വെമ്പായം റോഡിനെയും പഴകുറ്റി പാലോട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിർമിച്ചിരുന്നത്. നടപ്പാത തകർന്നതോടെ കൽനടയാത്രക്കാർ ദുരിതത്തിലായി ഇപ്പോൾ കാൽനടയാത്രക്കാർ രണ്ട് കിലോമീറ്ററിലധികം ചുറ്റിവേണം കിള്ളിയാറിനക്കരെ എത്താൻ.

Posted inNedumangad
